---
title: "മഴവെള്ളപ്പാച്ചിലിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവർ ജീസാനിൽ പിടിയിൽ; 10,000 റിയാൽ വരെ പിഴ"
english_title: "Driver Arrested In Jizan For Reckless Driving Through Floodwaters, Faces Fine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378341/ jizan-driver-arrested-reckless-driving-floodwaters-fine"
published_at: "2026-08-13T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d9ba820caf_jizan-driver-arrested-reckless-driving-floodwaters-fine.jpg"
keywords: ["Reckless Driving", "Traffic Violation", "Flood", "Saudi Arabia"]
---

# മഴവെള്ളപ്പാച്ചിലിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവർ ജീസാനിൽ പിടിയിൽ; 10,000 റിയാൽ വരെ പിഴ

> **Lead Summary:** ജീസാൻ: മഴവെള്ളപ്പാച്ചിലിൽ നിറഞ്ഞൊഴുകിയ താഴ്‌വരയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഡ്രൈവറെ ട്രാഫിക് പോലീസ് പിടികൂടി. സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ ജീസാനിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

## Article Content

ജീസാൻ: മഴവെള്ളപ്പാച്ചിലിൽ നിറഞ്ഞൊഴുകിയ താഴ്‌വരയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഡ്രൈവറെ ട്രാഫിക് പോലീസ് പിടികൂടി. സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ ജീസാനിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

വെള്ളക്കെട്ടിലൂടെ അപകടകരമായി വാഹനം ഓടിക്കുന്നതി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. നിയമലംഘനം നടത്തിയ ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ട്രാഫിക് അധികൃതർ വ്യക്തമാക്കി.

വെള്ളപ്പൊക്കമുള്ള സമയങ്ങളിൽ പുഴയോരങ്ങളോ തോടുകളോ മുറിച്ചുകടക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുന്ന ഗുരുതരമായ കുറ്റമാണെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു.

ഇത്തരം അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

**English Summary:**

Traffic police in Jizan, in coordination with Civil Defense, arrested a driver who was seen recklessly driving through a flooded valley. The incident came to light after videos of the dangerous act went viral on social media. Authorities stated legal action has been taken against the driver. Civil Defense warned that crossing rivers and valleys during floods endangers both the driver and others, and violators may face fines up to 10,000 riyals.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378341/ jizan-driver-arrested-reckless-driving-floodwaters-fine)